KozhikodeLatest NewsKeralaNattuvarthaNews

ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ

കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്ന് സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഎം ഭരണത്തിലെത്തിയപ്പോൾ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘തെമ്മാടിത്തരം കാണിക്കരുത്, തന്നെക്കാളും വലിയ ആളാണ് ഞാൻ’: കല്ലിടാൻ വന്ന ഇൻസ്പെക്ടറോട് കൊടിക്കുന്നിൽ സുരേഷ് – വീഡിയോ

‘വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാരിന്റെ നയം പിണറായി വിജയൻ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷേ കേരളത്തിൽ അതിനുള്ള സാഹചര്യമില്ല എന്നുള്ളതാണ് സത്യം. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുൻ അംബാസിഡർ ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാർ മർദിച്ചത്. ഇന്ന് സിപിഎം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് 10 വർഷം പുറകിലേക്ക് പോയിരിക്കുകയാണ്,’ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് നിക്ഷേപം തുടങ്ങാൻ ശ്രമിച്ച എൻആർഐക്കാരുടെ അനുഭവം നമ്മുടെ മുൻപിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്നും ട്രാക്ടറിനെതിരെയും കംപ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാർക്ക് എന്നും 20 വർഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button