KottayamNattuvarthaLatest NewsKeralaNews

ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി : ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം

ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന്‍ -47) മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്ത

മുണ്ടക്കയം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും പിതാവിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ് (ജയന്‍ -47) മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വിവരം അറിഞ്ഞെത്തിയ ഫ്ലയിങ് സ്‌ക്വാഡ് എസ്.ഐക്കു നേരെയും പ്രതി ആക്രമണം നടത്തി. ചോറ്റി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര കാണാനെത്തിയ ഇളങ്കാട് ഞര്‍ക്കാട് സ്വദേശികളായ വടക്കേ ചെരുവില്‍ ഹരി (34), ഭാര്യ രാഖി(31), ഇവരുടെ പിതാവ് (സോമന്‍-58) എന്നിവര്‍ക്ക് നേരെയായിരുന്നു അതിക്രമം.

Read Also : ആറ് ദിവസത്തെ യുദ്ധത്തില്‍ ഏകദേശം 6000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി

സംഭവമറിഞ്ഞ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിങ് സ്‌ക്വാഡ് എസ്.ഐ ലാലുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി ജയമോഹനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചത് കൈയാങ്കളിയിലായി. ഇതിനിടെ, എസ്.ഐക്ക് പരിക്കേൽക്കുകയായിരുന്നു.

മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ കൂടുതൽ പൊലീസെത്തിയാണ് ജയനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button