ലക്നൗ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന യുടെ പിടിയിലായത്. ശൈലേന്ദ്ര ചൗഹാൻ ഒമ്പത് മാസത്തോളം ഇന്ത്യൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ പോർട്ടറായി ജോലി ചെയ്തിരുന്നു.
സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐഎസ്ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുക്കുകയായിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇയാൾ പങ്കുവെച്ചതായി എടിഎസ് സ്ഥിരീകരിച്ചു. ശൈലേഷ് കുമാറിനെ ലക്നൗവിലെ എടിഎസ് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.
Post Your Comments