പമ്പ: പമ്പയിൽ അഞ്ചുഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് ആണ് അറസ്റ്റിലായത്.
Read Also : കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിന് വന്‍ വെല്ലുവിളി
പമ്പ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം. നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡിലാണ് അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി യുവാവ് പിടിയിലായത്.
Read Also : തുരങ്കത്തില്‍ കുടുങ്ങിയിട്ട് 17 ദിവസം, മനോധൈര്യം വിടാതെ ജീവന് നിലനിര്‍ത്തി 41 തൊഴിലാളികളും
ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍ റേഞ്ചിന് കൈമാറി. എക്സൈസ് ഇന്‍സ്പക്ടര്‍ സുമേഷ്, സിപിഒമാരായ ജയന് പി. ജോണ്‍, കെ.കെ. സുരേഷ്, സിഇഒമാരായ രാഹുല്‍, മണികണ്ഠന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post Your Comments