കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി ഇഡി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനായിരുന്നു സജീവൻ കൊല്ലപ്പള്ളി.
2016-17 കാലയളവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നിന്ന് അന്നത്തെ ഭരണസമിതി എട്ടുകോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. 2023 ജൂണ്‍ 9നാണ് ഇഡി കേസ് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ വീട്ടില്‍ അടക്കം ഇഡി പരിശോധന നടത്തിയിരുന്നു.
നേരത്തെ, പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സജീവനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായപ്പാ തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ എബ്രഹാം, മുന്‍ സെക്രട്ടറി കെടി രമാദേവി, ബാങ്ക് മുന്‍ ഡയറക്ടറും കോണ്‍ഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് എന്നിവരെ പുല്പള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments