പൊൻകുന്നം: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊൻകുന്നം പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് (25) ആണ് എക്സൈസ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. കുന്നുംഭാഗം ജനറൽ ആശുപത്രി ഭാഗത്ത് നിന്നുമാണ് ഒരു കിലോ 710 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ പി.എ. നെജീബ്, റെജി കൃഷ്ണൻ, സിവിൽ ഓഫീസർ ആനന്ദ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments