KottayamNattuvarthaLatest NewsKeralaNews

വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

കി​ഴ​ത​ടി​യൂ​ര്‍ ക​ണ്ട​ത്തി​ല്‍ ജോ​ബി​ന്‍ കെ. ​ജോ​സ​ഫി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

പാ​ലാ: വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നി​ര​വ​ധി എ​ന്‍​ഡി​പി​എ​സ് കേ​സി​ല്‍ പ്ര​തി​യാ​യ കി​ഴ​ത​ടി​യൂ​ര്‍ ക​ണ്ട​ത്തി​ല്‍ ജോ​ബി​ന്‍ കെ. ​ജോ​സ​ഫി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ലാ എ​ക്‌​സൈ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : തൊഴിലുടമയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു

രാ​ത്രി​കാ​ല സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പാ​ലാ ടൗ​ണ്‍, ഭര​ണ​ങ്ങാ​നം, ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ ഹോണ്ട ഡി​യോ സ്‌​കൂ​ട്ട​റും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റെ​യ്ഡി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫി​ലി​പ്പ് തോ​മ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​എ. ത​ന്‍​സീ​ര്‍, മ​നു ചെ​റി​യാ​ന്‍, അ​ഖി​ല്‍ പ​വി​ത്ര​ന്‍, ജ​യിം​സ് സി​ബി, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ടി. ​ര​ജ​നി, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button