KollamLatest NewsKeralaNattuvarthaNews

ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചു : പ്രതി പിടിയിൽ

കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്

കൊല്ലം : ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട് ലെറ്റിലാണ് സംഭവം.

കഴിഞ്ഞ 22-ന് വൈകിട്ട് 3.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെ റാക്കില്‍ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു.

Read Also : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ

മോഷണം സംബന്ധിച്ച് ബെവ്കോ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സന്തോഷ് ബെവ്കോ ഔട്ട് ലെറ്റിൽ എത്തിയ കാറിന്റെ നമ്പര്‍ ജീവനക്കാര്‍ നല്‍കി. ഇതോടെയാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞത്. അതേസമയം ഈ മാസം രണ്ടാമത്തെ മോഷണമാണ് ഔട്ട് ലെറ്റിൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button