
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇടവ വെണ്‍കുളം കരിപ്രം കെ.എസ് ഭവനില്‍ സോജു ആണ് (38) പിടിയിലായത്. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
സോജു പെണ്‍കുട്ടിയെ നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ‘സേ നോ ടു വാർ’: റഷ്യക്കെതിരെ തെരുവിലിറങ്ങി റഷ്യക്കാർ, നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് പ്രതികാര നടപടി
ഇയാളെ ഇടവയിലെ വീട്ടില്‍ നിന്നുമാണ് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എസ്. അനുരൂപ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ ഡോള്‍മ, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments