
കൊല്ലം: വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മിന്നൽ ഗിരീഷ് എന്ന ഗിരീഷിന് മൂന്നര വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷനൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ടി.ബി. ഫസീല ആണ് ശിക്ഷ വിധിച്ചത്.
2021 ജനുവരി 14-ന് ശക്തികുളങ്ങര സുനാമി ഫ്ലാറ്റിനു മുന്നിലെ ജങ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. മകര പൊങ്കാല അലങ്കോലമാക്കാൻ ശ്രമിച്ചത് തടയാൻ നോക്കിയതിനാണ് സുരേന്ദ്രൻ എന്ന വയോധികനെ ഇയാൾ ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
Read Also : റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി
ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. അനീഷ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ, പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. എസ്. ശാലിനി എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ വൈ. അജിത് ദാസും ഹാജരായി.
Post Your Comments