Latest NewsNewsInternational

റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി

ഉക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണെന്ന് സെലെൻസ്കി പറഞ്ഞു.

കീവ്: യുഎൻ രക്ഷാസമിതിയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. ഉക്രൈനിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും, യുഎൻ രക്ഷാസമിതിയിൽനിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണമെന്നും സെലെൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Also read: ചൂട് കൂടുന്നു: സൂര്യതാപം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി

യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്ന് റഷ്യയാണ്. ഉക്രൈൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുഎന്നിൽ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് വൊളോഡിമിർ സെലെൻസ്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു.

ഉക്രൈൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും, റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുകയാണെന്നും സെലെൻസ്‌കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസ മേഖലകളിൽ ആക്രമണം നടത്തില്ലെന്ന റഷ്യയുടെ അവകാശവാദത്തെ അദ്ദേഹം തള്ളി.

റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും, ബെലാറൂസ് വേദിയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെലാറൂസ് വഴി റഷ്യ ഉക്രൈനെ ആക്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കി താല്പര്യമില്ലായ്മ അറിയിച്ചത്. ബെലാറൂസിന് പകരം ചർച്ചയ്ക്കായി വാഴ്‌സ, ഇസ്താംബൂൾ, ബൈകു ഉൾപ്പെടെ അഞ്ച് നഗരങ്ങൾ സെലെന്‍സ്കി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button