KollamLatest NewsKeralaNattuvarthaNews

അ​യ​ല്‍വാ​സി​യുടെ ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസ് : പ്രതി അറസ്റ്റിൽ

ച​വ​റ മേ​നാ​മ്പ​ള്ളി കി​നാ​രി​വി​ള​യി​ല്‍ അ​ഖി​ല്‍നാ​ഥ് (വി​ഷ്ണു, 27) ആ​ണ് അറസ്റ്റി​ലാ​യ​ത്

ച​വ​റ: അ​യ​ല്‍വാ​സി​യുടെ ഓ​ട്ടോ​റി​ക്ഷ​യും വി​റ​കു​പു​ര​യും ക​ത്തി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ച​വ​റ മേ​നാ​മ്പ​ള്ളി കി​നാ​രി​വി​ള​യി​ല്‍ അ​ഖി​ല്‍നാ​ഥ് (വി​ഷ്ണു, 27) ആ​ണ് അറസ്റ്റി​ലാ​യ​ത്.

വി​ഷ്ണു​വി​ന്‍റെ അ​യ​ല്‍വാ​സി​യാ​യ അം​ബു​ജാ​ക്ഷ​ന്‍റെ ഓ​ട്ടോ​യും വി​റ​ക് പു​ര​യു​മാ​ണ് ക​ത്തി​ച്ച​ത്. അം​ബു​ജാ​ക്ഷ​ന്‍റെ മ​ക​നെ വി​ഷ്ണു നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തിയി​രു​ന്നു. ഇ​തു ന​ല്‍കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കോൺഗ്രസിന് വീണ്ടും തിരിച്ചടി: ഗുലാം നബി ആസാദിന്‍റെ അനന്തരവൻ ബിജെപിയിലേക്ക്

ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, പ്ര​ദീ​പ് കു​മാ​ര്‍, സി.​പി.​ഒ ത​മ്പി, തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button