ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് സ്വാധീനിച്ചതെന്നും മുബഷിര്‍ പറഞ്ഞു.
ഗുലാം നബി ആസാദിന്‍റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബഷിർ ആസാദ്. ഗുലാം നബിയോട് കോൺഗ്രസ് നേതൃത്വം കാണിച്ച അനാദരവ് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും ബിജെപിയിലേക്ക് പോകാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ‘കോൺഗ്രസ് പാർട്ടി ചേരിപ്പോരിൽ തകർന്നിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഗുലാം നബി ആസാദിനോട് പെരുമാറിയ രീതി സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. പക്ഷേ രാജ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു എന്നിട്ടും സ്വന്തം പാർട്ടി അദ്ദേഹത്തെ മാറ്റി നിർത്തുകയിരുന്നു’- മുബഷിര്‍ ആസാദ് പറഞ്ഞു.
Read Also : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മുബാഷിര്‍ ആസാദിനെയും അനുയായികളെയും ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എം.എല്‍.എ ദലീപ് സിംഗ് പരിഹാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുബാഷിറിന്റെ കൂടുമാറ്റം ചെനാബ് വാലി മേഖലയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ യുവ പ്രവര്‍ത്തകരെ ബിജെപിയിലേക്ക് എത്തിക്കുമെന്നും വീന്ദര്‍ റെയ്ന പറഞ്ഞു.
Post Your Comments