തൃശൂർ: കൊള്ളപ്പലിശ ഈടാക്കി പണമിടപാട് നടത്തിയ പ്രതി അറസ്റ്റിൽ. കൂട്ടാല പുത്തൻപുരക്കൽ വീട്ടിൽ ഗിരീഷാണ് (40) അറസ്റ്റിലായത്. മണ്ണുത്തി പൊലീസ് ആണ് പ്രതിയെ അറസറ്റ് ചെയ്തത്.
മണ്ണുത്തി പൊലീസ് ഗിരീഷിന്റെ വീട്ടിൽ പരിശോധന നടത്തിയതിൽ എഴുതാത്ത ചെക്കുകളും മുദ്രപ്പത്രങ്ങളും വാഹനങ്ങളുടെ ആർ.സി ബുക്കുകളും പിടിച്ചെടുത്തു. ഇയാൾ ചെക്കും മുദ്രപ്പത്രങ്ങളും ആർ.സി ബുക്കുകളും ഈടുവാങ്ങി വൻ പലിശയീടാക്കി നൽകിയിരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Also : ‘2007 തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകും ഉത്തർപ്രദേശിൽ നടക്കുക, അഖിലേഷിന്റെ സ്വപ്നം തകര്‍ന്നടിയും’: മായവതി
കമീഷണർ ആർ. ആദിത്യയുടെ നിർദേശ പ്രകാരം ഒല്ലൂർ അസി. പൊലീസ് കമീഷണറായ കെ.സി. സേതുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ശശിധരൻപിള്ള, സബ് ഇൻസ്പെക്ടർമാരായ പി.ആർ. മനോജ്, കെ.എസ്. ജയൻ, അസി. സബ് ഇൻസ്പെക്ടർമാരായ സുജിത്ത് കുമാർ, ശ്രീജ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ജോഷി, സിന്ധു, രഘുരാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments