Latest NewsKeralaNews

തൃശൂര്‍ എടിഎം കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍, ആറ് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടി

തൃശൂര്‍: എടിഎമ്മില്‍ നിന്നും പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പുതുക്കാട് പൊലീസിന്റെ പിടിയിലായി. ഹരിയാന സ്വദേശികളായ വാരിഷ് ഖാന്‍, തൗഫീഖ് എന്നിവരാണ് പിടിയിലായത്. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ കുതിരാനില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.

Read Also : അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു: മത പണ്ഡിതനു നേരെ വിമർശനവുമായി ജസ്‌ല മാടശ്ശേരി

ജനുവരി 23 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് അക്കൗണ്ടുകളില്‍ നിന്ന് 13 തവണയായി ഒന്നേക്കാല്‍ ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു. എടിഎം മെഷീന്‍ സെന്‍സര്‍ തകരാറിലാക്കിയായിരുന്നു ഇവര്‍ പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തുന്ന സമയം ബാങ്കുകള്‍ക്ക് ഇടപാട് പൂര്‍ത്തിയായിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ തട്ടിപ്പ് വിവരം പുറത്തുവരാന്‍ വൈകി. എടിഎം കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്ന് മനസിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചാ ശ്രമത്തിനിടെ കാഴ്ച മറക്കാന്‍ ഉപയോഗിച്ച ട്രെയിലര്‍ ലോറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button