Latest NewsCricketNewsSports

ടീമിൽ പരിഗണിച്ചില്ല: മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് സാഹ

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. സാഹയ്ക്ക് പകരം കെഎസ് ഭരതിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. റിഷഭ് പന്തിന്റെ ബാക്ക് അപ്പായിട്ടാണ് ഭരത് എത്തുന്നത്. സാഹയ്ക്ക് പുറമെ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ എന്നിവരാണ് പുറത്താക്കപ്പെട്ട താരങ്ങള്‍.

‘മുന്നോട്ട് എന്നെ പരിഗണിക്കില്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാലാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ എന്നോട് വിരമിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെങ്കിലും ഏകപക്ഷീയമായി സീനിയര്‍ താരത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുന്നത് കായിക താരത്തിന്റെ മാനസിക വീര്യത്തെ കെടുത്തുമെന്നുറപ്പാണ്’.

‘ടീം മാനേജ്മെന്റില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ അത് ലഭിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വേദന സംഹാരി കഴിച്ചാണ് ഇറങ്ങിയത്. പുറത്താവാതെ 61 റണ്‍സും നേടി. ബംഗാള്‍ ടീമിന്റെ വാട്സപ്പ് ഗ്രൂപ്പില്‍ സൗരവ് ഗാംഗുലി അന്ന് എന്നെ പ്രശംസിച്ച് സന്ദേശം അയച്ചിരുന്നു’.

Read Also:- ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കാൻ കറുവപ്പട്ട!

‘നീണ്ടനാളത്തേക്ക് ബിസിസിഐയുടെ പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ബോര്‍ഡ് പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം വളരെ വേഗം മാറിമറിഞ്ഞത് ഞാനറിഞ്ഞില്ല’ സാഹ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button