ദില്ലി: തിരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചാബ് പിടിക്കാൻ സർവ്വ തന്ത്രങ്ങളും പുറത്തെടുത്ത് ആം ആദ്മി പാർട്ടി. 70 വര്‍ഷമായി പഞ്ചാബിനെ കൊള്ളയടിക്കാൻ ശ്രമിച്ചവർ എഎപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഒന്നു ചേർന്ന് കൊള്ളയുടെയും അഴിമതിയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സഹകരിക്കണമെന്ന് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.
Also Read:ഷിബിലിയും ഷാദുലിയും നിരപരാധികൾ: സ്ഫോടനത്തിൽ പങ്കില്ലെന്ന് പിതാവ് അബ്ദുല്‍ കരീം
‘കഴിഞ്ഞ 70 വര്‍ഷമായി അവര്‍ പഞ്ചാബ് കൊള്ളയടിക്കുന്നു. അത് തുടരാന്‍ ആഗ്രഹിക്കുന്നു. പഞ്ചാബില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അത്തരം എല്ലാ നടപടികളും എന്നെന്നേക്കുമായി നിര്‍ത്തലാക്കുമെന്ന് അവര്‍ ഭയപ്പെടുന്നതിനാലാണ് എ.എ.പിയെ തടയാന്‍ എല്ലാവരും ഒന്നിച്ചത്’, കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, പഞ്ചാബിൽ വലിയ വെല്ലുവിളികളാണ് എഎപി നേരിടുന്നത്. ഭരണം പിടിക്കാനുള്ള സാധ്യതകൾ പോലും നിലവിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ ശക്തമായ മുന്നേറ്റവും ജനപ്രീതിയുമാണ് ആംആദ്മിയെ പഞ്ചാബിൽ നിന്ന് മാറ്റി നിർത്തുന്നത്.
Post Your Comments