
കോട്ടക്കൽ: കഞ്ചാവുമായി ഗുണ്ടാലിസ്റ്റിലുള്ള പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. നിരവധി കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുമുള്ള കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ് (22) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം വെള്ളിയാഴ്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് വാഹനപരിശോധനക്കിടെയാണ് പിടികൂടിയത്. ഇവരുടെ ബൈക്കില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടരന്വേഷണത്തിലാണ് റഹീം ഗുണ്ടാ പട്ടികയിലുള്ളതും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്ന് കണ്ടെത്തിയത്.
ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തില്‍ ചെറിയ പൊതികളാക്കി വില്പനക്കെത്തിച്ചതാണെന്നാണ് സൂചന. കോട്ടക്കൽ എസ്.ഐ കെ.എസ്. പ്രിയനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments