തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്തിനെ ആണ് മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരനാണ് ഇയാൾ. ജനുവരി 27-നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവിടേക്കെത്തിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇയാളെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. പീഡനം, കവർച്ച ഉൾപ്പെടെ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാൾ
Post Your Comments