Latest NewsNewsInternational

തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് തടവുകാരന്‍ അവസാനമായി ചോദിച്ച ഭക്ഷണത്തിന്റെ പേര് കേട്ട് അമ്പരന്ന് ജയിലിലെ ഉദ്യോഗസ്ഥര്‍

വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് തടവുകാരോട് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കുന്നത് സാധാരണമാണ്.

അവര്‍ക്ക് അന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം ആവശ്യപ്പെടാനുള്ള അവസരവും അധികൃതര്‍ നല്‍കാറുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഒരു കുറ്റവാളിയുടെ അവസാനമായി കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണം കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ അമ്പരന്നുപോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

Read Also: ഇവൈയിലെ അന്ന സെബാസ്റ്റ്യന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

1968 -ല്‍ തന്റെ 28 -ാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വിക്ടര്‍ ഹാരി ഫെഗര്‍ എന്ന കുറ്റവാളിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു ഡോക്ടറുടെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. പിന്നീട് വിചാരണയ്ക്ക് ശേഷം വിക്ടറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് വിക്ടറിനോട് അവസാനമായി എന്താണ് കഴിക്കാന്‍ ആഗ്രഹമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. അതിന് അയാള്‍ നല്‍കിയ മറുപടിയാണ് ഏവരെയും ഒന്ന് അമ്പരപ്പിച്ചത്. തന്റെ അവസാന അത്താഴമായി ഒരു ഒലിവ് മാത്രം മതി എന്നായിരുന്നു വിക്ടറിന്റെ ആവശ്യം. അതും കുരു എടുത്തു മാറ്റാത്ത ഒരു ഒലിവ് ആണ് അദ്ദേഹം ചോദിച്ചത്.

അന്ന് ഹെന്റി ഹാര്‍ഗ്രീവ്‌സ് എന്ന ഫോട്ടോഗ്രാഫര്‍ വിക്ടര്‍ അവസാനമായി ചോദിച്ചു വാങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയും പകര്‍ത്തിരുന്നു. ‘ ഒരു ഒലിവ് മാത്രമാണ് അയാള്‍ തന്റെ അവസാന ഭക്ഷണമായി ആവശ്യപ്പെട്ടത്. അത് ലളിതവും മനോഹരമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം പോലെ, പൂര്‍ണ്ണവിരാമം പോലെ ഒന്നായിരുന്നു’ ഹെന്റി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. ഒലിവ് സമാധാനത്തിന്റെ വൃക്ഷമായതിനാല്‍ തന്റെ മരണശേഷം മൃതദേഹത്തില്‍ നിന്ന് ഒരു ഒലിവ് മരം വളര്‍ന്നു വരുമെന്ന് പ്രതീക്ഷിച്ചാണത്രേ വിക്ടര്‍ അത് ആവശ്യപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button