
കൊല്ലം: മാനസിക പ്രശ്‌നമുള്ള അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ്. തലവൂര്‍ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2023 ജൂലൈയിലാണ് മിനിയെ മകന്‍ കുത്തിക്കൊലപ്പെടുത്തിയത്. മിനിയെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ കൊണ്ടുവന്നിരുന്നു. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ജോമോന്‍ ബൈക്കില്‍ കൊണ്ടുപോയി. ചെങ്ങമനാട് ജംഗ്ഷനില്‍ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കിയ ജോമോനെ നാട്ടുകാരാണ് കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊട്ടാരക്കര പൊലീസ് അന്വേഷിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.
Post Your Comments