കൊച്ചി: ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ച നടിയാണ് രജിഷ വിജയന്‍. ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിക്കുകയുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിന് കഴിഞ്ഞു.
ഇപ്പോൾ ജിയോ ബേബി ഒരുക്കുന്ന ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അണ്‍ചെയിന്‍ഡ്’ല്‍ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്. തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്ന ഗീതു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും താരം വ്യക്തമാക്കിയത്. പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയെന്നും സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും രജിഷ പറഞ്ഞു.
‘തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കുമുണ്ട്. നമുക്ക് എന്തെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റുക, തെറ്റിപ്പോയാല്‍ തിരുത്തുക എന്നതിനെല്ലാമുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മയുമുണ്ട്. അതേക്കുറിച്ച് കുറച്ച് തമാശ കലര്‍ത്തിയാണ് പറയുന്നത്. പല വിഷയങ്ങള്‍ സിനിമയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല.’ രജിഷ പറയുന്നു.
Post Your Comments