KeralaLatest NewsNews

കേരളത്തിൽ ജാതിപരമായ പ്രശ്നങ്ങൾ കുറവാണ്, നോര്‍ത്തിലൊക്കെ സ്ഥിതിഗതികള്‍ ഭീകരമാണ്: രജിഷ വിജയൻ

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജിഷ വിജയൻ. ‘ലവ് ഫുള്ളി യുവർ വേദ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് രജിഷ ഇപ്പോൾ. കേരളത്തിൽ അടുത്തിടെ വിശ്വനാഥൻ എന്നൊരു ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജാതിപ്രശ്നങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രജിഷ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

ജാതിയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കുറവാണെന്നാണ് രജിഷ പറയുന്നത്. കേരളത്തിൽ ജാതീയതയുടെ പേരിലുള്ള പ്രശ്നങ്ങൾ പൊതുവേ കുറവാണ് എന്ന് രജിഷ തീര്‍ത്തു പറയുന്നു. തമിഴ് സിനിമകളായ ജയ് ഭീം, കർണൻ എന്നിവയിൽ അഭിനയിച്ചതിനു ശേഷമാണ് ജാതിയതയുടെ ഭീകരാവസ്ഥയെ കുറിച്ച് താൻ പോലും മനസ്സിലാക്കുന്നത് എന്ന് രജിഷ പറയുന്നു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിൽ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടതാണ് എന്നാണ് രജിഷയുടെ പക്ഷം.

‘ഒരു തരത്തിലും ആവശ്യമില്ലാത്ത ഒന്നാണ് കാസ്റ്റ് . പിന്നെ എന്തിനു വേണ്ടിയാണ് ഇത് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായിട്ടില്ല. വളരെ ഭയാനകമായ ഒരു വ്യവസ്ഥയാണ് അത്. ഇതൊക്കെ നേരത്തെ തന്നെ എടുത്ത് കളയേണ്ട സമയം എന്നേ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജാതീയതയുടെ പ്രശ്നങ്ങൾ പൊതുവേ കുറവാണ്. എന്നാൽ നോർത്തിൽ ഉള്ള സംസ്ഥാനങ്ങളിലോ തമിഴ്നാട്ടിലോ, കർണാടകയിലോ ഒക്കെ പോകുമ്പോഴാണ് ഇത് എത്രത്തോളം രൂക്ഷമാണെന്ന് അറിയാൻ കഴിയുന്നത്. അവിടെ ഇപ്പോഴും ദുരഭിമാന കൊലയും ജാതിയുടെ പേരിൽ തഴയപ്പെടുന്ന സംഭവങ്ങളും ഒക്കെ ധാരാളം ഉണ്ട്. പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും നിലനിൽക്കാൻ പാടില്ലാത്ത ഒന്നാണ് കാസ്റ്റ് സിസ്റ്റം’, രജിഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button