തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിൽ ഏറെ പ്രശസ്തയാണ് അഞ്ജിത നായര്‍ എന്ന യൂട്യൂബർ. നടിയും മോഡലും ഇൻഫ്ലുവൻസറുമായ അഞ്ജിതയുടെ വീഡിയോകള്‍ ഫേസ്ബുക്കിലും തരംഗമാകാറുണ്ട്. ഇപ്പോള്‍ അഞ്ജിതയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുകയാണ്. ബന്ധുക്കള്‍ പറയുന്നതെന്താണെന്ന് നോക്കാറില്ലെന്നും വീട്ടുകാര്‍ പറയുന്നത് മാത്രം നോക്കിയാല്‍ മതിയല്ലോ എന്നും താരം പറയുന്നു.
‘തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടായി കൂടെയുള്ളത് തന്റെ ചേട്ടനാണ്. അമ്മയും അച്ഛനും ചേച്ചിയുമൊക്കെ നല്ല സപ്പോര്‍ട്ടാണെങ്കിലും ചേട്ടനാണ് കൂടുതല്‍ സപ്പോര്‍ട്ട്. ബന്ധുക്കള്‍ പറയുന്നതെന്താണെന്ന് ഞാന്‍ നോക്കാറില്ല. എനിക്കെന്റെ വീട്ടുകാര്‍ പറയുന്നത് മാത്രം നോക്കിയാല്‍ മതിയല്ലോ. എന്റെ വീട്ടുകാരും എന്റെ ഏട്ടനും സപ്പോര്‍ട്ടാണ്. തന്റെ വീഡിയോകള്‍ കൂടുതലായി കാണുന്നത് 25-35 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. അന്‍പത്തിയഞ്ച് ശതമാനത്തോളം കാഴ്ചക്കാരില്‍ ഈ കാറ്റഗറിയില്‍ വരുന്നവരാണ്. പക്ഷേ എല്ലാ കാറ്റഗറിയിലുമുള്ളവര്‍ക്കും തന്നെ ഇഷ്ടമാണെന്ന കാര്യം തനിക്കറിയാം’. അഞ്ജിത വ്യക്തമാക്കി.
ശ്രദ്ധേയമായ ഈ അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിൽ തന്റെ യൂട്യൂബ് വരുമാനത്തെ കുറിച്ചും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിങ്ങ് പോളിസിയെ കുറിച്ചുമൊക്കെ അഞ്ജിത വ്യക്തമാക്കിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് മാത്രം രണ്ട് മുതല്‍ രണ്ടര ലക്ഷം രൂപയാണ് കിട്ടുന്ന മാസവരുമാനമെന്ന് അഞ്ജിത നായര്‍ പറഞ്ഞു. കൂടാതെ പ്രൊഡക്ടുകൾ പ്രൊമോഷന്‍ ചെയ്യുന്നതിലൂടെ മറ്റു വരുമാനവുമുണ്ടെന്നും അഞ്ജിത വ്യക്തമാക്കി.
ഫേസ്ബുക്കില്‍ തനിക്ക് നാലു ലക്ഷം ഫോളോവേഴ്‌സുണ്ടെന്നും അടുത്തിടെ അക്കൗണ്ട് തുടങ്ങിയ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടെന്നും അഞ്ജിത പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രൊമോഷന്‍ ചെയ്തും വരുമാനമുണ്ടാക്കുന്നുണ്ടെന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പെയ്ഡ് കൊളാബറേഷന്‍ മാത്രമാണ് താന്‍ ഏറ്റെടുക്കാറുള്ളതെന്നും താരം വ്യക്തമാക്കി. ദിവസേന രണ്ട് പോസ്റ്റ് വീതം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും താന്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും അഞ്ജിത പറഞ്ഞിരുന്നു.
Post Your Comments