ErnakulamNattuvarthaLatest NewsKeralaNews

മ​ദ്യ​പാ​ന​ത്തെ​ച്ചൊ​ല്ലി വഴക്ക് : മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു, മ​ക​ൻ പിടിയിൽ

ഇ​രു​മ്പ​നം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ക​രു​ണാ​ക​ര​ൻ (64) ആ​ണ് മകന്റെ അടിയേറ്റ് മ​രി​ച്ച​ത്

തൃ​പ്പൂ​ണി​ത്തു​റ: മ​ദ്യ​പാ​ന​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം. ഇ​രു​മ്പ​നം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ക​രു​ണാ​ക​ര​ൻ (64) ആ​ണ് മകന്റെ അടിയേറ്റ് മ​രി​ച്ച​ത്. സംഭവവുമായി ബന്ധപ്പെട്ട് ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​യാ​യ മ​ക​ൻ അ​വി​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​മ​ലി (27)നെ ​ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സംഭവം. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് എ​ട്ടോ​ടെയാണ് ക​രു​ണാ​ക​ര​ന് ത​ല​യ്ക്ക​ടി​യേറ്റത്. ഇ​ട​യ്ക്കിടെ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ൽ വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​ത് കൊ​ണ്ട് സ​മീ​പ​വാ​സി​കൾ ഇക്കാര്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​രും ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്ക് പ​രു​ക്കേ​റ്റ​ത് ഗൗ​നി​ച്ചി​ല്ല. തു​ട​ർ​ന്ന് വ്യാഴാഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഭ​ർ​ത്താ​വ് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട് തൃ​ശൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന മൂ​ത്ത മ​ക​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മുകളിലെത്തി മലയിൽ കൊടി നാടിയിട്ടേ വരൂ എന്ന് പറഞ്ഞു, കൂടെപ്പോയത് നിർബന്ധിച്ചപ്പോള്‍: ബാബുവിനൊപ്പം മല കയറിയ കുട്ടി

മ​ക​ൻ വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ വ​ന്നു നോ​ക്കു​മ്പോ​ൾ തു​ണി കൊ​ണ്ട് പു​ത​ച്ച നി​ല​യി​ൽ ക​രു​ണാ​ക​ര​ൻ മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹി​ൽ​പാ​ല​സ് പൊ​ലീ​സെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കുകയും അമലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അതേസമയം കോ​വി​ഡ് വ​ന്ന് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന കു​ടും​ബ​ത്തി​ലു​ള്ള​വ​ർ ഇ​ന്ന​ലെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button