ചേർത്തല: മനുഷ്യരുമായി ഏറെ അടുപ്പമുള്ള മൃഗമാണ് നായ. ഉടമയോട് അളവറ്റ സ്നേഹം കാണിക്കുന്ന നായ്ക്കളാണ് മിക്കവർക്കുമുള്ളത്. അവരുടെ സ്നേഹം ആത്മാർത്ഥമായതാണ്. ഒരിക്കലും നമ്മളെ തനിച്ചാക്കുകയോ വിട്ടു പോവുകയോ ചെയ്യില്ല. അതിന് അതിന്റെ വീട്ടുകാരോട് അടങ്ങാത്ത സ്നേഹവും നന്ദിയും ആകും. അങ്ങനെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്ന നായ്ക്കൾ എന്നെന്നേക്കുമായി കണ്ണടച്ചാൽ അത് ആ വീട്ടിലുള്ളവരെയും വല്ലാതെ വിഷമിപ്പിക്കും. വളർത്തു നായ്ക്കൾക്ക് പകരമായി മാറാൻ ആർക്കും കഴിയില്ല.
ഇപ്പോൾ അത്തരമൊരു വിഷമഘട്ടത്തിലാണ് ചേർത്തല മാടക്കലിൽ വാടകക്ക് താമസിക്കുന്ന രമ പൈയും കുടുംബവും. അരുമയോടെ അവർ വളർത്തിയ അവരുടെ വളർത്തുനായ ഡാനി കഴിഞ്ഞ ദിവസം എന്നെന്നേക്കുമായി ഇവരെ വിട്ടുപോയി. ലാബ്രഡോർ ഇനത്തിൽ പെട്ട ഡാനി എന്ന നായയെ കുടുംബാംഗത്തെപ്പോലെയാണ് ഇവർ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ഡാനിക്കായി അവസാനമായി ചെയ്യണ്ടതെല്ലാം ഇവർ ചെയ്യുകയാണ്.
Also Read:‘പോരുന്നോ എന്റെ കൂടെ…’: നമ്മുക്ക് ഒന്നിച്ചു പ്രവർത്തിക്കാമെന്ന് ജലീലിനോട് പിസി ജോർജ്
വീട്ടുവളപ്പിൽ ആചാരപ്രകാരം അന്ത്യവിശ്രമമൊരുക്കിയാണ് പ്രിയപ്പെട്ട നായയ്ക്ക് ഇവർ യാത്രാമൊഴി നൽകിയത്. ചിതയൊരുക്കാൻ നാട്ടുകാരും ഒപ്പം ചേർന്നു. 13 വയസ്സുണ്ടായിരുന്നു ഡാനിക്ക്. ഏഴ് മാസം മുമ്പാണ് പൂനയിൽ നിന്ന് ഡാനിയെ ചേർത്തലയിലെത്തിച്ചത്. നായയുടെ വിയോഗം ഇവരെ വിഷമത്തിലാക്കിയിരിക്കുകയാണ്. ഭക്ഷണകാര്യത്തിൽ പ്രത്യേകതകളുള്ള വളർത്തു നായയായിരുന്നു ഡാനി. മുട്ടയൊഴികെ മറ്റ് മാംസാഹാരങ്ങളൊന്നും കഴിക്കുമായിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഒരു മാസം പ്രായമുള്ളപ്പോൾ എത്തിയ ഡാനി തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഡാനിയ്ക്ക് ഉചിതമായ സ്മാരകം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് രമ പൈയും കുടുംബവും.
Post Your Comments