ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലിന്റെ സൂപ്പർതാരത്തെ ക്യാമ്പ് നൗവിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ആഴ്‌സണലിൽ നിന്നും ഫ്രീട്രാന്‍സ്ഫറില്‍ മുന്‍ നായകന്‍ പിയറി ഔബമയാംഗിനെയാണ് ബാഴ്‌സലോണ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ആഴ്‌സണലില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായ ഔബമയാംഗ് ശമ്പളം വെട്ടിക്കുറച്ച് ബാഴ്‌സയില്‍ ചേരാന്‍ സമ്മതിക്കുകയായിരുന്നു.
2020 ല്‍ ഔബമയാംഗ് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത് ആഴ്‌സണല്‍ ആരാധകര്‍ക്ക് ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ ഇത്തവണ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. 2018-19 സീസണില്‍ 22 ഗോളുകള്‍ ആഴ്‌സണലിനായി അടിച്ചുകൂട്ടിയ ഔബമയാംഗ് 2019 – 20 സീസണില്‍ 10 ഗോളുകള്‍ നേടാനേ സാധിച്ചൊള്ളു.
Read Also:- മുഖക്കുരു തടയാന്‍ എട്ടു വഴികള്‍!
ഡിസംബറില്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നായകസ്ഥാനം നഷ്ടമായ താരത്തിന് ഈ സീസണില്‍ ആഴ്‌സണലിനായി നാലു ഗോളുകള്‍ നേടാനേ കഴിഞ്ഞിട്ടുള്ളു. കരാര്‍ 18 മാസം കൂടി ബാക്കി നില്‍ക്കേയാണ് താരത്തെ വിട്ടയയ്ക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. സീസണില്‍ പതറി നില്‍ക്കുന്ന ബാഴ്‌സലോണ എല്ലാം കെട്ടിപ്പൊക്കാനുള്ള തീരുമാനത്തിലാണ്. നേരത്തേ സിറ്റിയില്‍ നിന്നും ഫെറാന്‍ ടോറസിനെ എത്തിച്ചതിന് പിന്നാലെ വോള്‍വര്‍ ഹാംപ്ടണില്‍ നിന്നും അഡാമാ ട്രാവോറിനെയും ക്യാമ്പ് നൗവില്‍ എത്തിച്ചിരിക്കുകയാണ്.
Post Your Comments