മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയിരുന്നു. പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോയെ യുണൈറ്റഡ് ഉൾപ്പെടുത്തിയിട്ടില്ല.
ഇപ്പോഴിതാ, തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം മാത്രമാണുള്ളതെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘കഴിഞ്ഞ 20 വര്‍ഷമായി ഉയര്‍ന്ന തലത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത്രയും കാലം സഹതാരങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്. ഇന്നും അതിന് മാറ്റമില്ല. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് വഴിക്കാട്ടിയാവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, എല്ലാ സമയത്തും അതിന് കഴിയണമെന്നില്ല. ചില സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദമേറും’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
Read Also:- അസിഡിറ്റിയെ ചെറുക്കാൻ ഈ വിദ്യകള്‍
ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറക്കാത്തതില്‍ പ്രതിഷേധ സൂചകമായിട്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരം ഇഞ്ചുറി ടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെന്‍ ഹാഗ് കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. പ്രീ സീസണ്‍ പരിശീലനത്തില്‍ നിന്നും സന്നാഹമത്സരങ്ങളില്‍ നിന്നും വിട്ടുനിന്നതിനാല്‍ റൊണാള്‍ഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് താരം കളിക്കളം വിട്ടത്.
Post Your Comments