അരീക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് 15കാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പെൺകുട്ടിയെ കാണാതായ പിറ്റേദിവസം കേസിൽ അറസ്റ്റിലായ പ്രതിയോടൊപ്പം പാലക്കാട് നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Read Also : യു ട്യൂബ് വീഡിയോ എടുക്കാനെന്ന വ്യാജേന 16-കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
എന്നാൽ പെൺകുട്ടിക്ക് കോവിഡ് പോസിറ്റിവായതോടെ കേസിന്റെ അന്വേഷണം തടസ്സപ്പെട്ടു. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് അരീക്കോട് പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വാഴക്കാട് എസ്.എച്ച്.ഒ കുഞ്ഞിമൊയ്തീൻ കുട്ടി ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments