AlappuzhaLatest NewsKeralaNattuvarthaNews

സഹോദരീഭര്‍ത്താവിനെ വധിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ

ചേ​ര്‍ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ചി​റ​യി​ല്‍ സു​ധീ​ഷ് (വെ​രു​ക് സു​ധീ​ഷ് -34) ആണ് അറസ്റ്റിലായത്

ചേ​ര്‍ത്ത​ല: സഹോദരീഭര്‍ത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേ​ര്‍ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ചി​റ​യി​ല്‍ സു​ധീ​ഷ് (വെ​രു​ക് സു​ധീ​ഷ് -34) ആണ് അറസ്റ്റിലായത്. ചേ​ര്‍ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15ാം വാ​ര്‍ഡ്​ പ​ടി​ഞ്ഞാ​റെ ആ​ഞ്ഞി​ലി​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​നീ​ഷി​നെ (37) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ അ​ര്‍ത്തു​ങ്ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 ഡി​സം​ബ​ര്‍ എ​ട്ടി​ന് രാ​ത്രി ച​ക്ക​നാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൈ​കോ​ടാ​ലി കൊ​ണ്ട് അ​നീ​ഷി​നെ ത​ല​ക്ക്​ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അറസ്റ്റിലായ സുധീഷ്.

Read Also : ‘2024-ൽ, പാക്അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രത്യാശിക്കാം’ : കേന്ദ്രമന്ത്രി കപിൽ പാട്ടീൽ

സു​ധീ​ഷി​ന്റെ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍ത്താ​വാ​ണ് അ​നീ​ഷ്. അ​ര്‍ത്തു​ങ്ക​ല്‍, മാ​രാ​രി​ക്കു​ളം പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി, കൊ​ല​പാ​ത​കം അ​ട​ക്കം 19 കേ​സു​ക​ളി​ല്‍ സു​ധീ​ഷ് പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ സു​ധീ​ഷി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​ര്‍ത്തു​ങ്ക​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. മ​ധു, എ​സ്.​ഐ അ​നി​ല്‍കു​മാ​ര്‍ എ​സ്.​സി.​പി.​ഒ ശ്യാം, ​സി.​പി.​ഒ.​സു​ധീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് സു​ധീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇയാളെ റി​മാ​ന്‍ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button