ErnakulamLatest NewsKeralaNattuvarthaNews

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പെ​രി​യാ​റി​ൽ നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​പോ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കാ​ർ​മ​ൽ ആ​ശു​പ​ത്രി സ​മീ​പം ക​നാ​ൽ പു​റമ്പോ​ക്കി​ൽ ഹ​രി​ഹ​ര​വി​ലാ​സ​ത്തി​ൽ രാ​ജ​ന്‍റെ മ​ക​ൻ ഹ​രി​ഹ​ര​ൻ (23) ആ​ണ് മ​രി​ച്ച​ത്

ആ​ലു​വ: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കാ​ർ​മ​ൽ ആ​ശു​പ​ത്രി സ​മീ​പം ക​നാ​ൽ പു​റമ്പോ​ക്കി​ൽ ഹ​രി​ഹ​ര​വി​ലാ​സ​ത്തി​ൽ രാ​ജ​ന്‍റെ മ​ക​ൻ ഹ​രി​ഹ​ര​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ മു​ല്ലേ​പ്പി​ള്ളി ക​ട​വി​ൽ ര​ണ്ടു പേ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണ്. നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​പോ​യ​ യുവാവ് ചാ​ഞ്ഞു​കി​ട​ന്നി​രു​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല​യി​ൽ പി​ടി​ച്ചെ​ങ്കി​ലും ഒ​ഴു​ക്കി​ൽ​പ്പെടുകയായിരുന്നു. തുടർന്ന് നാ​ട്ടു​കാ​രും ഏ​ലൂ​ർ ഫ​യ​ർ​ഫോ​ഴ്സ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ന​ട​ത്തി​യ നീ​ണ്ട തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Read Also : ഗാന്ധിവധം ശരിയായ രീതിയിൽ അന്വേഷിച്ചാൽ കുടുങ്ങുന്നത് പ്രമുഖ രാഷ്ട്രീയ പാർട്ടി: തെളിവുകൾ നിരത്തി സന്ദീപ് വചസ്പതി

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ: ല​ക്ഷ്മി. സ​ഹോ​ദ​രി: രാ​ധി​ക. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ലു​വ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button