സുൽത്താൻ ബത്തേരി: സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതികളിൽ പ്രധാനിയായ കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടിൽ അമൽ ആണ് അറസ്റ്റിലായത്. പ്രതിയെ കോഴിക്കോട് പൂനൂരിൽ നിന്നാണ് മീനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്.
കേസിൽ നേരത്തെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കാര്യമ്പാടിയിൽ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടർന്നുള്ള അന്വേഷണമാണ് കവർച്ച സംഘത്തിലെത്തിയത്. മൈസൂരു, ബംഗളൂരു ഭാഗത്തുനിന്ന് സ്വർണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘമാണിത്. ഇവരിൽനിന്ന് പിടിച്ചെടുത്ത രണ്ട് സ്വിഫ്റ്റ് കാറുകൾ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also : കോവിഡ് മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യവിദഗ്ധർ
ഒട്ടേറെ വധശ്രമക്കേസുകളിൽ പ്രതിയായ അമൽ ഏറെകാലം ജയിൽശിക്ഷ അനുഭവിച്ചയാളാണ്. ആയോധനകലകളിൽ പ്രാവീണ്യം നേടിയ ഇയാൾ കുറ്റകൃത്യങ്ങളിൽ നിരന്തരമായി ഇടപെടുന്നുണ്ടെന്നും ലഹരിയുപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments