കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ മൂലം യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. ട്രെയിന്‍ സര്‍വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചാണ് സർവീസുകളുടെ എണ്ണം കുറച്ചത്.
തിങ്കള്‍ മുതല്‍ ശനി വരെ 9.20 മിനിറ്റ് ഇടവിട്ടും ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ് നടത്തുക. കഴിഞ്ഞദിവസം വരെ ഇത് യഥാക്രമം 6.15 മിനിറ്റും 8.15 മിനിറ്റും ഇടവിട്ടായിരുന്നു സർവീസ്.
Read Also : ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം : ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
അതേസമയം പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറു മുതല്‍ വൈകിട്ട് 10.30 വരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ 10.30 വരെയുമാകും സര്‍വീസ് നടത്തുക.
Post Your Comments