Latest NewsIndiaNewsCrime

പൂജയ്ക്കിടെ കാമുകിയെ പീഡിപ്പിച്ചു: മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി, തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ഹൊസൂര്‍: കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

കാമുകിയെ വിവാഹം കഴിയ്ക്കാന്‍ മന്ത്രവാദം നടത്തണമെന്നാവശ്യപ്പെട്ടാണ് ദിനേശ് ശശികുമാറിനെ സമീപിച്ചത്. ദിനേശിന്റെ പിതാവിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശശികുമാര്‍. രണ്ടാഴ്ച മുന്‍പ് കാമുകിയുമായി ദിനേശ് ശശികുമാറിന്റെ അടുത്തെത്തി. മന്ത്രവാദത്തിനിടെ ഇയാള്‍ ദിനേശിനെ മുറിയില്‍ നിന്നും പുറത്താക്കി. കുറച്ച് സമയങ്ങള്‍ക്കു ശേഷം കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി വന്ന കാമുകി, ശശികുമാര്‍ പീഡിപ്പിച്ചുവെന്ന് ദിനേശിനോട് പറയുകയായിരുന്നു.

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

തുടര്‍ന്ന്, ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് മന്ത്രവാദിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം നടത്തണമെന്ന് വിശ്വസിപ്പിച്ച്, ശശികുമാറിനെ ദിനേശ് ബെന്നഗരം വനമേഖലയില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് മദ്യപിച്ച ശേഷം വിവസ്ത്രനാക്കി, ലിംഗം മുറിച്ചതിന് ശേഷം കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂര്‍ പോലിസില്‍ പരാതി നല്‍കി. ദിനേശ് വിളിച്ചിട്ടാണ് ഇയാള്‍ പോയതെന്നും സുജാത പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഇതിനിടെ വെള്ളിയാഴ്ച രാവിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button