KeralaLatest NewsNews

അത് കെഎസ്ഇബിയുടെ അനാസ്ഥ, കര്‍ഷകന്‍ തെറ്റുകാരനല്ലെന്ന് കൃഷിമന്ത്രി

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കെഎസ്ഇബി, കര്‍ഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചതു പോലുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വെട്ടി നശിപ്പിച്ച കൃഷിയിടവും കര്‍ഷകന്‍ തോമസിനെയും കൃഷിമന്ത്രി സന്ദര്‍ശിച്ചു. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.

Read Also: പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി

രാവിലെ എട്ട് മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് വാരപ്പെട്ടിയിലുള്ള തോമസിന്റെ കൃഷിയിടത്തില്‍ എത്തിയത്. വെട്ടി നശിപ്പിച്ച കൃഷിയിടം മന്ത്രി സന്ദര്‍ശിച്ചു. നാട്ടുകാര്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മന്ത്രിയെ അറിയിച്ചത്. വൈദ്യുത ലൈന്‍ താഴ്ന്ന് പോകുന്നത് വലിയ അപകടത്തിന് സാധ്യതയുണ്ട്, ഇതിന് താഴെ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ല, മുന്നറിയില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ലൈനുകള്‍ താഴ്ന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button