കോട്ടയം: ഭര്‍ത്താവ് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു. നാട്ടകം ചെട്ടിക്കുന്ന് ശിവപാര്‍വതിയില്‍ എന്‍.രാമദാസ് (63), ഭാര്യ സെല്‍വി രാമദാസ് (59) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് ആറരയോടെ ശാരീരികാസ്വസ്‌ഥതകള്‍ അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭർത്താവിന്റെ മരണവാര്‍ത്ത രാത്രിയാണ് ഭാര്യം സെല്‍വിയെ അറിയിച്ചത്. അതോടെ അസ്വസ്‌ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30 ഓടു കൂടി മരണമടയുകയായിരുന്നു.
Read Also : വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി
ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് പൊതുദര്‍ശനം അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാലോടെ സംസ്‌കരിച്ചു. മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍സ് എന്ന ടെക്‌സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമ ആയിരുന്ന രാമദാസ്, ഇപ്പോള്‍ ടെക്‌സ്റ്റൈല്‍സ് മാര്‍ക്കറ്റിങ് നടത്തിവരികയായിരുന്നു. മക്കള്‍: അഖില്‍, ആതിര. മരുമക്കള്‍: അമിത, ശക്തി.
Post Your Comments