Latest NewsYouthNewsMenInternationalWomenLife Style

പോൺ വീഡിയോ കാണുന്നതിനനുസരിച്ച് ലൈംഗിക ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമോ? പഠനം

ബെല്‍ജിയം: പോൺ വീഡിയോ കാണുന്നതിനനുസരിച്ച് ലൈംഗിക ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമോ എന്ന വിഷയത്തിൽ വളരെക്കാലമായി പഠനങ്ങൾ നടന്നുവരികയാണ്. പോൺ വീഡിയോ കാണുന്നതിനനുസരിച്ച് ലൈംഗിക ജീവിതത്തിലും മാറ്റങ്ങളുണ്ടാകാമെന്നാണ് ഏറ്റവും പുതിയ പഠനത്തിൽ വ്യക്തമാകുന്നത്. പോണ്‍ കാണുന്ന പുരുഷന്മാരും അവരുടെ ലൈംഗികജീവിതവും എന്ന വിഷയത്തില്‍ ബെല്‍ജിയം, ഡെന്മാര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ ഗവേഷകരുടെ ചോദ്യാവലിക്ക് മൂവായിരത്തിലധികം പേരാണ് ഓണ്‍ലൈനായി മറുപടി നൽകിയത്. ഇവരുടെ ഉത്തരങ്ങളിൽ നിന്നാണ് ഗവേഷകർ പഠനവുമായി ബന്ധപ്പെട്ട നിഗമനത്തിൽ എത്തിയത്.

പോണ്‍ വിഡിയോകൾ കാണുന്നതിന്റെ തോതും അവരുടെ ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ 35 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികതയെക്കാള്‍ ആസ്വാദ്യകരം പോണ്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതുമാണെന്ന് അഭിപ്രായമുള്ളവരാണ്. 23 ശതമാനം പേർക്ക് പങ്കാളിക്കൊപ്പമുള്ള ലൈംഗികജീവിതത്തില്‍ അസംതൃപ്തി, ഉദ്ധാരണപ്രശ്‌നം എന്നിങ്ങനെയുള്ള വിഷമതകള്‍ നേരിടുന്നതായും കണ്ടെത്തി. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന 23 ശതമാനം പേരും മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

കുരങ്ങന്‍ അടിച്ചുമാറ്റിയ കണ്ണട തിരികെ വാങ്ങാനായി യുവാവിന്റെ തന്ത്രം: വൈറലായി വീഡിയോ

പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരും 16 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ്. 26 മുതല്‍ 35 വരെ പ്രായമുള്ള 29 ശതമാനം പേരും 36 മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെയുള്ളവരിൽ 22 ശതമാനം പേരും. നാല്‍പത്തിയഞ്ചിന് മുകളിലുള്ള പത്ത് ശതമാനം പേരാണ് പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്. പഠനം ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്നതിനാലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായിട്ടുള്ള വിഭാഗമാണ് ഇതില്‍ പങ്കെടുത്തത് എന്നതിനാലും പൂര്‍ണമായും ഗവേഷകർ ഈ പഠനത്തെ ശരിവയ്ക്കുന്നുമില്ല. ഭാവിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയവും വിപുലവുമായ പഠനങ്ങള്‍ക്ക് ഈ വിവരങ്ങൾ വഴിയൊരുക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പോണ്‍ കാണുമ്പോള്‍ 90 ശതമാനം പുരുഷന്മാരും വൈകാരിക തീവ്രത വര്‍ദ്ധിപ്പിക്കുന്ന രംഗങ്ങള്‍ക്കായി ദൃശ്യം ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നുവെന്നും 20 ശതമാനം പേര്‍ മുമ്പ് കണ്ട ദൃശ്യങ്ങളെക്കാള്‍ തീവ്രതയുള്ള ദൃശ്യങ്ങള്‍ക്കായി ഓരോ തവണയും അന്വേഷിക്കുന്നതായും ഗവേഷകര്‍ നികണ്ടെത്തി. ഇത്തരം പ്രവണതകളെല്ലാം യഥാര്‍ത്ഥമായ ലൈംഗികജീവിതത്തെ ബാധിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button