Latest NewsNewsLife StyleHealth & Fitness

സിക്ക വൈറസ്, ഡെങ്കി, ചിക്കുൻഗുനിയ: ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്: മനസിലാക്കാം

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോ ഫീവർ വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നിവയെല്ലാം തന്നെ ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. എന്നാൽ, സിക്ക വൈറസോ ഡെങ്കിയോ ചിക്കുൻഗുനിയയോ ആകട്ടെ, ഈ ഓരോ രോഗത്തിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള രോഗനിർണയത്തിലൂടെ ഈ അവസ്ഥകളിൽ നിന്നുള്ള സങ്കീർണതകൾ ഒഴിവാക്കാനാകും. ഈ മൂന്ന് രോഗങ്ങൾക്കും കാരണമാകുന്ന വൈറസുകളും പകരുന്നത് കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ.

സിക്ക വൈറസ്

രോഗം ബാധിച്ച കൊതുകുകളുടെ കടി മൂലമാണ് സിക്ക വൈറസ് ഉണ്ടാകുന്നത്. ഇതുകൂടാതെ, ഒരാൾക്ക് സിക്ക വൈറസ് ബാധിച്ചാൽ, അയാളിൽ നിന്ന് മറ്റൊരാൾക്കും രോഗം ബാധിക്കാം.

സിക്ക വൈറസ്: ലക്ഷണങ്ങൾ

നേരിയ പനി
തിണർപ്പ്
കണ്ണുകളിൽ ചുവപ്പ് അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ്
പേശികളിലും സന്ധികളിലും വേദന, തലവേദന

ഡെങ്കിപ്പനി

കാത്തിരിപ്പ് ഉടൻ അവസാനിക്കും! ജിയോ ഭാരത് 4ജി ഫീച്ചർ ഫോൺ ആമസോണിലൂടെ വാങ്ങാൻ അവസരം

കൊതുകുകൾ പരത്തുന്ന വൈറസ് ഡെങ്കിപ്പനി എന്ന ഗുരുതരമായ രോഗത്തിന് കാരണമാകും. മഴക്കാലത്ത് പലയിടത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകുന്നതിനെ കരണമാകുന്നതിനാൽ ഡെങ്കിപ്പനി ഭീഷണി വർധിക്കുന്നു. കടുത്ത പനി, സന്ധി വേദന, പേശിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. ഡെങ്കിപ്പനിക്കെതിരെ പോരാടാനുള്ള ഏറ്റവും നല്ല തന്ത്രങ്ങളിലൊന്നാണ് കൊതുകുശല്യം ഒഴിവാക്കുക എന്നത്.

ഡെങ്കിപ്പനി: ലക്ഷണങ്ങൾ

കടുത്ത പനി
ശരീരത്തിലോ സന്ധികളിലോ വേദന
തലവേദന
വയറുവേദന
കടുത്ത ക്ഷീണം
ഛർദ്ദി
താഴ്ന്ന പ്ലേറ്റ്ലെറ്റുകൾ

പുത്തൻ ലുക്കിൽ നെക്സോൺ എത്തുന്നു, നെക്സോൺ ഫെയ്സ് ലിഫ്റ്റ് അടുത്ത മാസം പുറത്തിറക്കാൻ സാധ്യത
ചിക്കുൻഗുനിയ

രോഗം ബാധിച്ച കൊതുകിന്റെ കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പനിയും സന്ധി വേദനയുമാണ് അണുബാധയുടെ രണ്ട് പ്രധാന ലക്ഷണങ്ങൾ.

ചിക്കുൻഗുനിയ: ലക്ഷണങ്ങൾ

പെട്ടെന്ന് ഉയർന്ന പനി
പേശികളിലും സന്ധികളിലും വേദന
കൺജങ്ക്റ്റിവിറ്റിസ്
ഛർദ്ദി

shortlink

Related Articles

Post Your Comments

Related Articles


Back to top button