
കോട്ടയം: വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വാരിശേരി കവലയ്ക്കു സമീപം പബ്ലിക് ലൈബ്രറി കെട്ടിടത്തിൽ വാടകയ്ക്കു നടത്തുന്ന പെട്ടിക്കടയിൽ നിന്നാണ് ഹാൻസ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പിടിച്ചെടുത്തത്. സ്വകാര്യ ആശുപത്രിയോടു ചേർന്നാണു കട പ്രവർത്തിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് കട ഉടമ മള്ളൂശേരി മര്യാത്തുരുത്ത് മുറിക്കൽ സുരേഷി (38) നെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി ഇയാൾ ഇവിടെ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റുവരുകയാണെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഈ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്.
Read Also : സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും
പൊലീസ് റെയ്ഡിന് എത്തുന്നത് പലപ്പോഴും മുൻകൂട്ടിയറിയുന്ന ഇയാൾ കടയടച്ച് രക്ഷപ്പെടുകയുമാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ നടന്ന റെയ്ഡിലും ഇയാൾക്ക് ഇങ്ങനെ രഹസ്യവിവരം ലഭിച്ചെന്നും കടയടച്ച് മുങ്ങുന്നതിനു മുൻപ് പൊലീസ് എത്തിയതാനാലാണ് പിടിയിലായതെന്നും നാട്ടുകാർ പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments