KeralaLatest NewsNews

സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന: സ്ഥാപനത്തിന് പൂട്ടിട്ട് അധികൃതര്‍

കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.

ആലപ്പുഴ: സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയ കടയ്ക്ക് പൂട്ടിട്ട് ഗ്രാമപഞ്ചായത്ത് അധികൃതര്‍. ചാരുംമൂട് പാലേല്‍ ഗ്രാമപഞ്ചായത്തിലെ മാമ്മൂട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് അധികൃതര്‍ പൂട്ടിയത്. കടയുടമ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also: 20 കോടിയുടെ തട്ടിപ്പ്: ധന്യ മോഹൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

സമീപ പ്രദേശങ്ങളിലുള്ള സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ വാങ്ങാറുണ്ടെന്ന് സമീപവാസികളടക്കം പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്ന കടയില്‍ ഇന്നലെ റെയ്ഡ് നടത്തി. കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.

നൂറനാട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ജി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കടപൂട്ടി സീല്‍ ചെയ്തത്. എസ് ഐ നിധീഷും സംഘവുമാണ് പരിശോധന നടത്തി പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button