ദോഹ: ഖത്തറിലെ വ്യവസായ മേഖലയിലെ കടകളിൽ മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റികൾ. ആഫ്രിക്കൻ സ്വദേശികളാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതികളെ പിടികൂടിയത്. മോഷണമുതലും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ കടകളിൽ മോഷണം സ്ഥിരമാകുന്നതായി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അതേസമയം മോഷണം തടയാനായി ചില നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്. കടകളിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് അധികൃതർ കട ഉടമകളോട് ആഹ്വാനം ചെയ്തു. കടകളുടെ വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയെന്ന് ഉറപ്പാക്കുകയും വേണം. ഇത്തരം മോഷണങ്ങൾ പ്രതിരോധിക്കാൻ എല്ലാവിധ സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Post Your Comments