Latest NewsNewsIndia

വിദേശഫണ്ട് കൈപ്പറ്റുന്നതിന് വിലക്ക്: ൻജിഒകൾക്ക് തിരിച്ചടി, ഇടക്കാലാശ്വാസത്തിന് അനുമതി നൽകാതെ സുപ്രീം കോട‌തി

ഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ഫണ്ട് കൈപ്പറ്റുന്നതിന് രാജ്യത്തെ ആയിരക്കണക്കിന് എൻജിഒകൾക്ക് ലൈസൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജിയിൽ ഇടക്കാലാശ്വാസത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചില്ല. യുഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയാണ് ഹർജി നൽകിയത്.

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്രനടപടിയെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ഇന്ത്യക്കാർക്ക് സഹായം എത്തിച്ച 6000ലധികം എൻജിഒകൾക്ക് പുതിയ തീരുമാനം തിരിച്ചടിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രകാരം കോവിഡ് ദേശീയ ദുരന്തമായി തുടരുന്നതുവരെയെങ്കിലും എൻജിഒകൾക്ക് ഫണ്ട് സ്വീകരിക്കാൻ ലൈസൻസ് നീട്ടിനൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഗുരുവായൂരപ്പന്റെ ഥാര്‍ ലേലം: ലേല വിശദാംശങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ച് ഹൈക്കോടതി

ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു മുൻപ് 11,594 എൻജിഒകൾ ഇതിനുള്ള അപേക്ഷ സമർപ്പിച്ചതായും ഇവർക്കെല്ലാം അനുമതി നൽകിയതായുമുള്ള കേന്ദ്ര സർക്കാർ വാദം, കോടതി ശരിവച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അധികൃതർ തന്നെയാണെന്ന് നിരീക്ഷിച്ച കോടതി കേസ് തുടർവാദത്തിനായി മാറ്റിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button