തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 190 മദ്യശാലകൾ തുറക്കാൻ തീരുമാനം. ബിവറേജസ് കോര്പറേഷന് ശിപാര്‍ശയിൽ അനുകൂല നിലപാടുമായി എക്സൈസും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ മദ്യശാലകളിലെ തിരക്ക് കുറക്കാനാണ് പുതിയ മദ്യശാലകൾക്ക് അനുമതി തേടുന്നത്. വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം മദ്യനയത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Also Read:ഗർഭിണികൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാര പദാർത്ഥങ്ങൾ…
ഏപ്രില്‍ മുതല്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍വരും. നിലവിൽ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ-സംസ്ഥാനപാതക്ക് 500 മീറ്ററിനുള്ളില്‍ ഉണ്ടായിരുന്ന വില്പനശാലകള് ദൂരേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ വില്പനശാലകള് സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാകും ബിവറേജസ് കോര്‍പറേഷന്റെ ശിപാര്‍ശയിൽ ഉണ്ടാവുക.
അതേസമയം, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും 24 പുതിയ മദ്യശാലകള്‍ തുടങ്ങാമെന്ന് നിര്‍ദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ 32 എണ്ണവും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിപെയ്ഡ് ചില്ലറ വില്പന കേന്ദ്രങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്.
Post Your Comments