KeralaNattuvarthaLatest NewsIndiaNews

സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം, ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യന്റെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മദ്യവർജനം എന്ന് ഘോരഘോരം പ്രസംഗിക്കുമ്പോൾ ഓർക്കണമായിരുന്നു, കുടിപ്പിച്ച് വൈകാതെ കിടത്തുമെന്ന്

പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനമായിരുന്നു സമ്പൂർണ മദ്യനിരോധനം. ഇതിനെ സംബന്ധിച്ച് ആ കാലഘട്ടത്തിൽ ഇടതുനേതാക്കൾ മാറിമാറി പ്രസംഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ പബ്ലിഷ് ചെയ്യുകയും ഉണ്ടായി. സകല കവലകളിലും നടന്ന മദ്യം നിരോധിക്കേണ്ടത് ആവശ്യകതയെപ്പറ്റി ഇടതു പാർട്ടി ബോധവൽക്കരണം നടത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ ഇതേ വിഷയത്തെ ചൊല്ലി അനേകം കലഹങ്ങൾ ഇടതു പാർട്ടി സൃഷ്ടിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം 2022 ൽ എത്തിനിൽക്കുമ്പോൾ അന്നത്തെ ഇടതുപക്ഷത്തിന്റെ ആ നയത്തെ കുറിച്ച് വീണ്ടും ചർച്ചകൾ രൂപപ്പെടുകയാണ്.

Also Read:സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’

മദ്യശാലകൾ തുറക്കുക മാത്രമല്ല എൽഡിഎഫ് ചെയ്തത്, പുതിയ അനേകം മദ്യശാലകൾക്ക് രൂപം കൊടുക്കുകയും, ഉണ്ടായിരുന്ന മദ്യശാലകൾ വിപുലീകരിക്കുകയും കൂടി ചെയ്തു. അതായത്, തിരഞ്ഞെടുപ്പിൽ പറഞ്ഞത് മറ്റൊന്ന്, വിജയിച്ചു കഴിഞ്ഞപ്പോൾ ചെയ്തതു മറ്റൊന്ന്. ഒരേ കാര്യത്തിൽ തന്നെ രണ്ടു കാലഘട്ടങ്ങളിൽ ഇടതുപക്ഷം സ്വീകരിച്ച നയം ഏറെ മാറ്റമുള്ളതാണ്. ജനങ്ങൾക്കു നൽകിയ അന്നത്തെ ആ വാഗ്ദാനം നിറവേറ്റാനായില്ല എന്ന് മാത്രമല്ല, നിലവിൽ ലാഭത്തിൽ ഉണ്ടായിരുന്ന ബീവറേജ് കോർപ്പറേഷനെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വലിച്ചിടാൻ പിണറായി സർക്കാരിന് കഴിഞ്ഞു.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അന്നത്തെ ഇടതുപക്ഷ നേതാവായിരുന്ന പിണറായി വിജയന്റെ ഉമ്മൻചാണ്ടിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നു. നേതാവായിരിക്കുമ്പോഴുള്ള നിലപാട് മദ്യവർജ്ജനം എന്നായിരുന്നെങ്കിൽ, മന്ത്രിയായിരിക്കുമ്പോഴുള്ള നിലപാട് മദ്യത്തിന്റെ ഗർജ്ജനം എന്നാക്കി മാറിയിരിക്കുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ പലരും തുറന്നു കാണിക്കുന്നു. ദേശീയ ജല ദിനം കൂടിയായ ഇന്ന് വിവറേജ് കോർപ്പറേഷന്റെ നഷ്ടക്കണക്കുകൾ പുറത്തുവരുമ്പോൾ, പിന്നെന്തിനാണ് ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്ന് എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ ചോദിക്കുന്നത്.

ഏറ്റവും ലാഭകരമായ ബീവറേജ് കോർപ്പറേഷനെ എങ്ങനെ ഒരുകോടിയിലധികം നഷ്ടത്തിലാക്കി എന്നത് സർക്കാരിനും അധികൃതർക്കും മാത്രമേ അറിയൂ. ആകെമൊത്തം കേരളത്തിന്റെ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന നൽകുന്നത് ബീവറേജ് കോർപ്പറേഷൻ ആണ്, ആ സ്ഥാപനം തന്നെ നഷ്ടത്തിലായെന്ന് കണ്ടാൽ കേരളത്തിന്റെ നിലവിലെ ഖജനാവിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നെഞ്ചിനകത്ത് കൂടിയാണ് സർക്കാർ കെ റെയിൽ പാത പണിയുന്നത്. അതെ, കിറ്റ് വാങ്ങിക്കുമ്പോൾ ഓർക്കണമായിരുന്നു കിടപ്പാടം വരെ കട്ടോണ്ട് പോകാനാണ്‌ ഈ കരുതലെന്ന്. മദ്യവർജനം എന്ന് ഘോരഘോരം പ്രസംഗിക്കുമ്പോൾ ഓർക്കണമായിരുന്നു, കുടിപ്പിച്ച് കിടത്തുമെന്ന്.

സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button