അമ്മയാകാൻ തയ്യാറെടുക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷങ്ങളിൽ ഒന്നാണ്. ഗർഭാവസ്ഥ മുതൽ വളരെ കരുതലോടെ ജീവിക്കുകയും ആരോഗ്യ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയവുമാണിത്. ആരോഗ്യകരമായ ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്.
എന്നാൽ നിങ്ങൾ ഗർഭിണിയാണെങ്കിൽ, ഗർഭിണിയാവാൻ ഒരുങ്ങുകയാണെങ്കിൽ ഹെൽത്തി ഫുഡ് കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണം നിങ്ങൾക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. ഗർഭിണികൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാര പദാർത്ഥങ്ങൾ ചുവടെ കൊടുക്കുന്നു..
➢ പച്ചക്കറികളും പയർവർഗ്ഗങ്ങളും
➢ അപ്പവും ധാന്യങ്ങളും
➢ പാൽ, തൈര്, ചീസ്, മാംസം, കോഴി, മത്സ്യം, മറ്റ് വിഭവങ്ങൾ
➢ പഴങ്ങൾ
➢ ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക
Read Also:-മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ
കൂടാതെ കൊഴുപ്പും പഞ്ചസാരയും കൂടുതൽ ഉള്ള ഭക്ഷണങ്ങൾ നിങ്ങൾ ഒഴിവാക്കണം, കാരണം അവ ആരോഗ്യകരമല്ല അല്ലെങ്കിൽ അവ കുഞ്ഞിന് അപകടകരമാണ്. നിങ്ങൾക്ക് ഗർഭകാല പ്രമേഹം ഉണ്ടായാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഭക്ഷണക്രമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
Post Your Comments