ErnakulamKeralaNattuvarthaLatest NewsNews

പെട്ടുപോയതിന്റെ ദുഃഖം, കുറ്റബോധമുണ്ടെന്നും പറയണ്ട സമയത്ത് എല്ലാം തുറന്നുപറയുമെന്നും അവന്‍ പറഞ്ഞു:പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പെട്ടുപോയതാണെന്ന് മകൻ വെളിപ്പെടുത്തിയതായി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. നടന്‍ പറഞ്ഞിട്ടാണ് സുനി ഇതെല്ലാം ചെയ്തതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ കാര്യങ്ങളെല്ലാം തുറന്ന് പറയട്ടെയെന്ന് സുനി പറഞ്ഞതായും ശോഭന മാധ്യമങ്ങളോട് വ്യക്തമാക്കി.

ചെയ്തുപോയ പ്രവൃത്തിയില്‍ സുനിക്ക് കുറ്റബോധമുണ്ടെന്നും പെട്ടുപോയി എന്നാണ് മകന്‍ പറഞ്ഞതെന്നും പള്‍സര്‍ സുനിയെ ജയിലില്‍ കണ്ടശേഷം അമ്മ ശോഭന പറഞ്ഞു. പറയണ്ട സമയം വരുമ്പോള്‍ എല്ലാം തുറന്നുപറയുമെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും സുനി പറഞ്ഞതായും ശോഭന വ്യക്തമാക്കി. അതുകൊണ്ടാണ് ആരും പുറത്തു വരാത്തതെന്ന് സുനി പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

കോടികളുടെ തട്ടിപ്പ് നടത്തി കുടുംബത്തോടൊപ്പം മുങ്ങിയ മുൻ എൽഐസി ഏജന്റ് വർഷങ്ങൾക്ക് ശേഷം പിടിയിൽ

‘പെട്ടുപോയതിന്റെ ദുഃഖം മാത്രമാണ് സുനിക്ക് ഉള്ളത്. ഒരു സാഹചര്യം വരുമ്പോള്‍ നടന്ന സംഭവങ്ങള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് തുറന്നു പറയും. അപ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ജീവനോടെ ഉണ്ടെങ്കില്‍ എല്ലാം പറയും. ഇത് വലിയൊരാളാണ്. വലിയ കൊമ്പനാനയും കുറേ അണ്ണാന്‍കുഞ്ഞുങ്ങളും. കൊമ്പനാനയെ അണ്ണാന്‍കുഞ്ഞുങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും ശോഭന ചോദിച്ചു.പേടിച്ചിട്ടാണ് ആരും പുറത്തു വരാത്തത്.’ പള്‍സര്‍ സുനിയുടെ അമ്മ ശോഭന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button