കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഏഴരവര്‍ഷത്തിന് ശേഷത്തിനു ശേഷം ജാമ്യം ലഭിച്ച പള്‍സര്‍ സുനിയെ പുഷ്പ വൃഷ്ടി നടത്തി സ്വീകരിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ജയ് വിളികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
കര്‍ശന ഉപാധികളോടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി പുറത്തിറങ്ങിയത്. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പു വരുത്തണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
Post Your Comments