തൃശ്ശൂര്‍: അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍. പുതുക്കാട് നെന്മണിക്കരയില്‍ പിടിയത്ത് വര്‍ഗീസിന്റെ മകന്‍ ലിവിന്‍ (25) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
പാമ്പാടിയിലെ ഒരു കോളേജിൽ ബി-ഫാം പഠിക്കുന്ന ലിവിന്‍ രണ്ട് ദിവസം മുമ്ബ് പരീക്ഷക്കായി കോളേജിൽ എത്തിയിരുന്നു. അവിടെ വെച്ച് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ ചെറിയ പ്രശ്നമുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും പറയുന്നു.
ഇതേതുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു യുവാവ്. ഞായറാഴ്ച രാവിലെ ലിവിന്റെ അമ്മ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Post Your Comments