IdukkiNattuvarthaLatest NewsKeralaNews

പ​ല​ച​ര​ക്ക് ക​ട ക​ത്തി​ക്കാ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

പ​ട്ട​യം​ക​വ​ല ചെ​രു​പു​റ​ത്ത് അ​ന​സ് (39) ആ​ണ് പൊ​ലീ​​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: പ​ല​ച​ര​ക്ക് ക​ട ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അറസ്റ്റിൽ. പ​ട്ട​യം​ക​വ​ല ചെ​രു​പു​റ​ത്ത് അ​ന​സ് (39) ആ​ണ് പൊ​ലീ​​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രിയാണ് സംഭവം. തൊ​ടു​പു​ഴ വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡി​ൽ വെ​ളി​യ​ത്ത് ലോ​ഡ്ജി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ലി​ക്ക​ൽ ഷാ​ജി​യു​ടെ ക​ട​യ്ക്കാ​ണ് തീയിട്ടത്. പി​റ്റേ​ന്ന് രാ​വി​ലെ ഷാ​ജി ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സംഭവം പുറത്തറിയുന്നത്.

തീ ​സ​മീ​പ​ത്തെ കു​ടി​വെ​ള്ള പൈ​പ്പി​ലേ​ക്ക് പ​ട​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി​യാ​ണ് തീ​യ​ണ​ഞ്ഞ​ത്. തീയണഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​രാ​ൾ ക​ട​യ്ക്ക് തീ​വ​ച്ച​ശേ​ഷം ഓ​ടി മ​റ​യു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള സി​സി​ടി​വി​ക​ളി​ൽ ​നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Read Also : പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു: പ്രിയങ്ക ഗാന്ധി

മാ​സ​ങ്ങ​ൾ​ക്കു ​മുമ്പ് ലോ​ഡ്ജി​ൽ​ നി​ന്ന് അ​ന​സി​നെ ഷാ​ജി പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​ണ് തീ​വ​യ്ക്കാ​ൻ കാ​ര​ണ​മെ​ന്ന് പൊ​ലീ​​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button