KollamLatest NewsKeralaNattuvarthaNews

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ എക്സൈസ് പിടിയിൽ

ആയൂർ ചടയമംഗലം ജോജോ വിലാസത്തിൽ ജിജോ(28), മണമ്പൂർ പെരുംകുളം മലവിള പോയ്ക സൽമാൻ മൻസിലിൽ സഫീർ(23), വർക്കല കരുനിലക്കോട് നെടിയവിള വീട്ടിൽ സിനീഷ് (27)എന്നിവരാണ് അറസ്റ്റിലായത്

വർക്കല: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. ആയൂർ ചടയമംഗലം ജോജോ വിലാസത്തിൽ ജിജോ(28), മണമ്പൂർ പെരുംകുളം മലവിള പോയ്ക സൽമാൻ മൻസിലിൽ സഫീർ(23), വർക്കല കരുനിലക്കോട് നെടിയവിള വീട്ടിൽ സിനീഷ് (27)എന്നിവരാണ് അറസ്റ്റിലായത്.

വർക്കല എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നുമാണ് യുവാക്കൾ പിടിയിലായത്. എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. മയക്കുമരുന്ന വിൽപ്പന നടത്തുന്നതിനായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : വാക്‌സിന്‍ സംരക്ഷണം: കോവിഡ് മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം

പ്രിവൻറീവ് ഓഫിസർമാരായ എസ്.കൃഷ്ണകുമാർ, കെ.ഷാജി, വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ എം.ആർ, രാഹുൽ.ആർ, പ്രവീൺ.പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button